കാലിഫോര്‍ണിയ:ഇന്‍സ്റ്റഗ്രാമിന്റെ സ്ഥാപകര്‍ കമ്പനിയില്‍ നിന്നും രാജിവെച്ചു. കമ്പനിയുടെ സിഇഓമാരായ കെവിന്‍ സിസ്‌ട്രോം, മൈക്ക് ക്രീഗര്‍ എന്നിവരാണ് രാജിവെച്ചത്. യാതൊരു വിശദീകരണവുമില്ലാതെയായിരുന്നു രാജി. താനും മൈക്ക് ക്രീഗനും ആഴ്ചകള്‍ക്കുള്ളില്‍ കമ്പനി വിടുമെന്ന് തിങ്കളാഴ്ച കെവിന്‍ സിസ്‌ട്രോം അറിയിച്ചിരുന്നു.
കഴിഞ്ഞ എട്ട് വര്‍ഷം ഇന്‍സ്റ്റാഗ്രാമില്‍ പ്രവര്‍ത്തിക്കാനായതും ഫെയ്‌സ്ബുക്കിനൊപ്പം ആറ് വര്‍ഷക്കാലം പ്രവര്‍ത്തിക്കാന്‍ സാധിച്ചതും ഏറെ സന്തോഷം തരുന്നതാണ് എന്ന് ഇരുവരും പറഞ്ഞു. 13 പേരുമായി തുടങ്ങിയ സ്ഥാപനത്തിന് ഇന്ന് ലോകമെമ്പാടും ഓഫീസുകളും ആയിരക്കണക്കിനാളുകളുമുണ്ട്.
fa
Over 8 years ago, Kevin and I started Instagram, hoping to build something that would bring out people’s creativity and spirit for exploration. Now it’s time for the next chapter. A huge thank you to everyone in the community who we’ve met along the way. https://t.co/9Omyj6VHbe
— Mike Krieger (@mikeyk) September 25, 2018
തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കോടിക്കണക്കിനാളുകള്‍ ഇഷ്ടപ്പെടുകയും ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ അടുത്ത അധ്യായത്തിലേക്ക് കടക്കാന്‍ തയ്യാറാണെന്നും വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. 2010 ല്‍സ്ഥാപിക്കപ്പെട്ട ഇന്‍സ്റ്റാഗ്രാമില്‍ നിന്നും പുറത്തിറങ്ങാന്‍ ഇതല്ലാതെ മറ്റൊരു വ്യക്തമായ വിശദീകരണവും ഇരുവരും തന്നിട്ടില്ല.