ഇന്‍സ്റ്റാഗ്രാമില്‍ സുരക്ഷാ വീഴ്ച ഉണ്ടായതായി റിപ്പോര്‍ട്ട്. സെലിബ്രിറ്റികളുടെ അക്കൗണ്ട് വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായാണ് വിവരങ്ങള്‍.
ഒന്നോ അതിലധികമോ ഹാക്കര്‍മാര്‍ സെലിബ്രിറ്റി അക്കൗണ്ടുകളെ ലക്ഷ്യമിടുന്നുണ്ടെന്ന തരത്തില്‍ ഇന്‍സ്റ്റാഗ്രാമിലെ വെരിഫൈഡ് അക്കൗണ്ട് ഉടമകളായ പ്രശസ്ത വ്യക്തികള്‍ക്ക് ഇന്‍സ്റ്റാഗ്രാം അധികൃതര്‍ സന്ദേശം അയക്കുകയും ചെയ്തു.
എന്നാല്‍ ഏതെല്ലാം അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ഇന്‍സ്റ്റാഗ്രാം വ്യക്തമാക്കിയിട്ടില്ല. പാസ് വേഡുകള്‍ മോഷ്ടിക്കപ്പെട്ടിട്ടില്ലെങ്കിലും അക്കൗണ്ടുകളുടെ പ്രവര്‍ത്തനത്തില്‍ അസാധാരണമായി എന്തെങ്കിലും നടക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണമെന്നും ഇന്‍സ്റ്റാഗ്രാം മുന്നറിയിപ്പ് നല്കി.
ഇന്‍സ്റ്റാഗ്രാമിന്റെ സോഫ്റ്റ് വെയറിലുണ്ടായ ഒരു ബഗ് ആണ് ഈ സുരക്ഷാ വീഴ്ചയ്ക്ക് കാരണമായത്. എന്നാല്‍ ഈ പ്രശ്നം പരിഹരിച്ചതായും അധികൃതര്‍ പറഞ്ഞു.