പുതിയ രണ്ട് ഷോപ്പിങ് ഫീച്ചറുകള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം

instagramm

ന്‍സ്റ്റഗ്രാം പുതിയ രണ്ട് ഫീച്ചറുകള്‍ കൂടി അവതരിപ്പിച്ചു. ഷോപ്പിങ് ഇന്‍ സ്റ്റോറീസ്, ഷോപ്പിങ് ഇന്‍ എക്‌സ്‌പ്ലോര്‍ എന്നീ രണ്ടു ഫീച്ചറുകളാണ് അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഫീച്ചറുകള്‍ ലഭ്യമാണ്. 46 രാജ്യങ്ങളിലാണ് ഫീച്ചര്‍ ലഭ്യമാകുക.

ഉല്‍പ്പന്നങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കുന്ന ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഇഷ്ടപ്പെട്ട പ്രൊഡക്ടുകളും ബ്രാന്‍ഡുകളുമായി എളുപ്പത്തില്‍ കണ്ടെത്താവുന്നതാണ്. 400 മില്യണ്‍ ആളുകളാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറീസ് ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.

ഷോപ്പിങ് ഇന്‍ എക്‌സ്‌പ്ലോര്‍ ഫീച്ചറിലൂടെ വ്യക്തിപരമായി ഷോപ്പ് ചെയ്യാന്‍ ഉപയോഗിക്കാവുന്നതാണ്. ഇന്‍സ്റ്റഗ്രാമിന്റെ പുതിയ പതിപ്പിലാണ് ഈ ഫീച്ചര്‍ ലഭ്യമാകുക. നേരത്തെ, ഇന്‍സ്റ്റഗ്രാം ഇമോജി ഷോര്‍ട്ട്കട്ട് ഫീച്ചറും അവതരിപ്പിച്ചിരുന്നു.

Top