സുരക്ഷിതമായ ഉപയോഗങ്ങള്‍ക്ക് പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. ‘എബൗട്ട് ദിസ് അക്കൗണ്ട്’ എന്ന ഫീച്ചറാണ് ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതുവഴി മറ്റുള്ളവരുടെ വ്യക്തമായ അക്കൗണ്ട് വിവരങ്ങള്‍ അറിയാന്‍ സാധിക്കും. വ്യാജ അക്കൗണ്ടുകളാണോ എന്ന് തിരിച്ചറിയാനും പുതിയ ഫീച്ചറിലൂടെ സാധിക്കും. സെപ്റ്റംബര്‍ മുതല്‍ ഫീച്ചര്‍ നിലവില്‍ വരും. ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പുകളിലാണ് ഫീച്ചര്‍ ലഭ്യമാകുക.
ഈ ഫീച്ചറിലൂടെ ഉപയോക്താവ് എന്നു മുതലാണ് ഇന്‍സ്റ്റഗ്രാമില്‍ ജോയിന്‍ ചെയ്തത്, ഏത് രാജ്യത്തുള്ള ആളാണ് അക്കൗണ്ട് ഉപയോഗിക്കുന്നത്, 12 മാസത്തിനിടയില്‍ എത്ര പേരുകള്‍ മാറ്റി, ആരൊക്കെ അക്കൗണ്ട് ചെക്ക് ചെയ്തു, അക്കൗണ്ട് ഇപ്പോഴും നിലവില്‍ ഉണ്ടോ എന്നെല്ലാം മനസ്സിലാക്കാവുന്നതാണ്.
സോഷ്യല്‍ മീഡിയകളിലൂടെയുള്ള അക്രമം ഒഴിവാക്കുന്നതിന് ഇന്‍സ്റ്റഗ്രാമിന്റെ ഈ ഫീച്ചര്‍ ഒരു പരിധി വരെ സഹായകമാണ്.