കോളേജ് വിദ്യാര്‍ഥികളെ തമ്മില്‍ ബന്ധിപ്പിക്കാനായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്‍സ്റ്റഗ്രാം. കോളേജ് കമ്മ്യൂണിറ്റി എന്ന ഫീച്ചറാണ് അവതരിപ്പിക്കുന്നത്. ഒരേ കോളേജിലുള്ള വിദ്യാര്‍ഥികളെ തമ്മില്‍ ബന്ധിപ്പിക്കാനായാണ് ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ഇതിലൂടെ തങ്ങളുടെ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ കണ്ടെത്താന്‍ സാധിക്കുന്നു.
കൂടാതെ തങ്ങളുടെ കോളേജിലെ വിദ്യാര്‍ഥികളെ കണ്ടെത്താനായി ഡയറക്ട് മെസേജ് ചെയ്യുകയും ചെയ്യാവുന്നതാണ്. ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ യൂണിവേഴ്‌സിറ്റി വിവരങ്ങളും പഠിച്ചിറങ്ങിയ വര്‍ഷവും ഉള്‍പ്പെടുത്തിയാല്‍ അതത് കോളേജിലെ വിദ്യാര്‍ഥികളെ കണ്ടെത്താന്‍ ഇന്‍സ്റ്റഗ്രാമിന്റെ പുതിയ ഫീച്ചര്‍ സഹായിക്കും. ഫോട്ടോ ഷെയര്‍ ചെയ്യുന്നതിലൂടെയും സുഹൃത്തുക്കളെ കണ്ടെത്താവുന്നതാണ്.