പുതിയ ക്വസ്റ്റ്യന്‍ സ്റ്റിക്കര്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം

insta

ന്‍സ്റ്റാഗ്രാം ആപ്ലിക്കേഷന്‍ പതിപ്പില്‍ പുതിയ ക്വസ്റ്റ്യന്‍ സ്റ്റിക്കര്‍ ഫീച്ചര്‍ അവതരിപ്പിച്ചു. ചോദ്യങ്ങള്‍ നല്‍കാവുന്ന ബോക്‌സ് ഇന്‍സ്റ്റാഗ്രാം സ്‌റ്റോറീസിനൊപ്പം നല്‍കാന്‍ സാധിക്കുന്ന ഫീച്ചറാണിത്. ചോദ്യങ്ങള്‍ കാണുന്ന ഉപയോക്താക്കള്‍ക്ക് ആ ചോദ്യത്തിന് ബോക്‌സിനുള്ളില്‍ ഉത്തരം ടൈപ്പ് ചെയ്യാനും കഴിയും.

ഈ ഫീച്ചര്‍ ഉപയോഗിക്കണമെങ്കില്‍ ഉപയോക്താക്കള്‍ സ്‌റ്റോറീസിനൊപ്പം ഒരു സ്റ്റിക്കര്‍ കൂടി ചേര്‍ക്കണം. അതില്‍ ചോദ്യമോ കാഴ്ചക്കാര്‍ക്ക് മറുപടി പറയാനുള്ള സ്ഥലമോ നല്‍കാം. കാഴ്ചക്കാര്‍ ആരെങ്കിലും മറുപടി നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ നോട്ടിഫിക്കേഷന്‍ ആ സ്റ്റോറിയ്ക്ക് താഴെ കാണാന്‍ സാധിക്കും. വ്യൂവേഴ്‌സ് ലിസ്റ്റിലാണ് ഇതിനുള്ള മറുപടികള്‍ ലഭിക്കുക. ഇന്‍സ്റ്റാഗ്രാമിന് 40 കോടി ഉപയോക്താക്കളാണ് നിലവിലുള്ളത്. ഇന്‍സ്റ്റാഗ്രാമിന്റെ ഏറ്റവും ജനപ്രീതിയുള്ള ഫീച്ചറുകളിലൊന്നാണ് സ്റ്റോറീസ്.

Top