സ്‌കൂള്‍ സ്റ്റോറീസ് ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. സ്‌കൂളിനുള്ളിലെ വിദ്യാര്‍ഥികള്‍ക്കാണ് സ്റ്റോറി ഷെയര്‍ ചെയ്യാന്‍ സാധിക്കൂ. ‘ആഡ് ടു സ്‌കൂള്‍ സ്‌റ്റോറി’ എന്ന ഐക്കണിലൂടെയാണ് ഇത്തരം സ്‌റ്റോറികള്‍ ഷെയര്‍ ചെയ്യുക. ആ സ്‌കൂളിലുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമേ പിന്നീട് സ്റ്റോറി കാണാന്‍ സാധിക്കൂ.
കോളേജ് വിദ്യാര്‍ഥികള്‍ക്കായി മറ്റൊരു ഫീച്ചറും ഇന്‍സ്റ്റഗ്രാം നേരത്തെ അവതരിപ്പിച്ചിരുന്നു. സ്‌നാപ്ചാറ്റിലും ‘അവര്‍ ക്യാമ്പസ് സ്റ്റോറീസ്’ എന്ന ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. ഫേസ്ബുക്കും വ്യത്യസ്ത തരത്തിലുള്ള സ്റ്റോറികള്‍ അവതരിപ്പിച്ചിരുന്നു. ഹോളിഡേ സ്‌റ്റോറി ഒരു ഉദാഹരണമാണ്.