ലൈവ് ആക്റ്റിവിറ്റീസ് സംവിധാനം പ്രയോജനപ്പെടുത്താനൊരുങ്ങി ഇന്‍സ്റ്റഗ്രാം

ഴിഞ്ഞ വര്‍ഷം ആപ്പിള്‍ അവതരിപ്പിച്ച ലൈവ് ആക്റ്റിവിറ്റീസ് സംവിധാനം പ്രയോജനപ്പെടുത്താനൊരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം. ലോക്ക് സ്‌ക്രീനിലോ നോച്ചിലെ ഡെനാമിക് ഐലന്‍ഡിലോ ഉപയോഗപ്രദമായ വിവരങ്ങള്‍ കാണിക്കുന്ന അപ്‌ഡേറ്റായിരുന്നു അത് ഇന്‍സ്റ്റഗ്രാം പ്രയോജനപ്പെടുത്തും എന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആപ് ലോക്ക് ആണെങ്കിലും ഇനി മീഡിയ, ഇമേജ് അപ്‌ലോഡ് പുരോഗതി അറിയാനാകും. എന്നാല്‍ ഇന്‍സ്റ്റാഗ്രാം ഇതുവരെ ഔദ്യോഗികമായി ഈ സംവിധാനം പ്രഖ്യാപിച്ചിട്ടില്ല, കൂടാതെ ഈ സവിശേഷത നിലവില്‍ കുറച്ച് ഉപയോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ഈ സംവിധാനം വഴി ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി ഇടുന്നതില്‍ താല്‍പര്യമുള്ളവര്‍ ആപ് തുറന്നു പുരോഗതി പരിശോധിക്കേണ്ടി വരില്ല. 9ടു5 മാക് ആണ് ഈ വിവരം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഐഒഎസ് 16.1 ലൈവ് ആക്റ്റിവിറ്റി ഫീച്ചറാണത്രെ ഇത്തരത്തില്‍ ഇന്‍സ്റ്റഗ്രാം പരിശോധിക്കുന്നത്. താമസിയാതെ അപ്‌ഡേറ്റായി ഐഒഎസ് ഉപയോക്താക്കള്‍ക്ക് ലഭ്യമായേക്കും. ഇന്‍സ്റ്റഗ്രാം ഫീഡില്‍തന്നെ സ്റ്റോറി കാണാനുള്ള സംവിധാനവും ശബ്ദ സന്ദേശങ്ങള്‍ വേഗം വര്‍ധിപ്പിച്ചു കേള്‍ക്കാവുന്ന അപ്‌ഡേറ്റുകളും മെറ്റ സ്ഥാപനമായ ഇന്‍സ്റ്റഗ്രാം അടുത്തിടെ അവതരിപ്പിച്ചിരുന്നു. ത്രെഡ്‌സ് ആപ് അവതരിപ്പിച്ചതിനു പിന്നാലെ കൂടുതല്‍ അപ്‌ഡേറ്റുകള്‍ ഇന്‍സ്റ്റഗ്രാമിലും പ്രതീക്ഷിക്കുകയാണ് ഉപയോക്താക്കള്‍.

Top