‘ടേക്ക് എ ബ്രേക്ക്’ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രം

ന്‍സ്റ്റഗ്രാമില്‍ സമയം ചിലവഴിക്കുന്നതിന് ഇടവേളയെടുക്കാന്‍ ഓര്‍മിപ്പിക്കുന്ന സംവിധാനമാണിത്. നിശ്ചിത സമയം പരിധിയില്‍ ഇന്‍സ്റ്റാഗ്രാമില്‍ സ്‌ക്രോള്‍ ചെയ്യുമ്‌ബോള്‍ ഇന്‍സ്റ്റാഗ്രാം ഒരു ഇടവേളയെടുക്കാന്‍ ഓര്‍മിപ്പിക്കും. താത്പര്യമുള്ളവര്‍ക്ക് 10 മിനിറ്റ്,20 മിനിറ്റ്,30 മിനിറ്റ് ഓപ്ഷനുകള്‍ തിരെഞ്ഞെടുക്കാനാവും.

തിരഞ്ഞെടുത്ത സമയപരിധി കഴിഞ്ഞാല്‍ സ്‌ക്രീനില്‍ ഒരു റിമൈന്റര്‍ പ്രത്യക്ഷപ്പെടും. ഇതില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇടവേളയെടുക്കാനും മറ്റ് പ്രവര്‍ത്തികള്‍ നിര്‍ദേശിക്കുകയും ചെയ്യും.

 

Top