അടിമുടി മാറ്റത്തിനൊരുങ്ങി ഇമേജ് ഷെയറിങ് ആപ്പായ ഇന്‍സ്റ്റഗ്രാം. മുഖ്യ എതിരാളിയായ സ്‌നാപ് ചാറ്റുമായുള്ള മത്സരത്തിന്റെ ഭാഗമാണ് പുതിയ മാറ്റങ്ങളെന്നാണ് സൂചന. ഇതിന്റെ ഭാഗമായി അഞ്ച് പുതിയ ഫീച്ചറുകളാണ് ആപ്ലിക്കേഷനില്‍ അണിയറയില്‍ ഒരുങ്ങുന്നത്.
മ്യൂട്ടിങ് പ്രൊഫൈല്‍സ്
ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങളും വീഡിയോകളുമിട്ട് വെറുപ്പിക്കുന്ന ചില പ്രൊഫൈലുകളുണ്ടാവും. അത്തരം പേജുകള്‍ കാരണം മറ്റ് പ്രധാന പ്രൊഫൈലുകളിലെ ചിത്രങ്ങള്‍ കാണാന്‍ സാധിക്കാതെ വരും. അണ്‍ഫോളോ ചെയ്യാതെ തന്നെ ഇത്തരം പ്രൊഫൈലുകളുടെ ശല്യം നിയന്ത്രിക്കാനായി മ്യൂട്ട് പ്രൊഫൈല്‍ എന്ന ഫീച്ചര്‍ ഉപയോഗിക്കാം.
വീഡിയോ കോളിങ്
സുരക്ഷക്ക് മുന്‍ഗണന നല്‍കിയായിരിക്കും വീഡിയോ കോളിങ് ഫീച്ചര്‍. ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും.
ഫേസ്ബുക്കിന്റെ സ്വന്തം റിയാക്ഷന്‍ ഇമോജി
ഫേസ്ബുക്കില്‍ വന്‍ വിജയമായ റിയാക്ഷന്‍ ഇമോജി ഇന്‍സ്റ്റഗ്രാമിന്റെ സ്‌റ്റോറികളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ട്. യൂസര്‍മാരിടുന്ന സ്റ്റോറികള്‍ക്ക് താഴെ ഇനിമുതല്‍ റിയാക്ഷന്‍ ഇമോജികള്‍ ലഭ്യമാകും. ഇത് ഉപയോഗിച്ച് പ്രതികരിക്കാം
സ്ലോമോഷന്‍
ഇന്‍സ്റ്റഗ്രാം സ്‌റ്റോറികളില്‍ റീവൈന്‍ഡും ബൂമറാങ്ങും ഹാന്റ്‌സ് ഫ്രീയുമൊക്കെ ട്രൈ ചെയ്ത് മടുത്തവര്‍ക്ക് ഇനി സ്ലോമോഷന്‍ ഫീച്ചറും. ട്വിറ്ററില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ അനുസരിച്ച് ഇതും വൈറലാകാന്‍ പോകുന്ന ഇന്‍സ്റ്റ ഫീച്ചറായിരിക്കും.
സ്റ്റോറി ആര്‍കൈവ്
പോസ്റ്റ് ചെയ്ത ഡേറ്റുകളില്‍ സ്‌റ്റോറികള്‍ ലിസ്റ്റ് ചെയ്യുന്ന ഫീച്ചര്‍ നിലവിലുണ്ടെങ്കിലും ഇത് പരിഷ്‌കരിക്കാനൊരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം. കലണ്ടര്‍ രീതിയില്‍ സ്റ്റോറികള്‍ കാണാം.