ഇന്‍സ്റ്റാഗ്രാമിൽ ഇനി മുതൽ ലൈവിൽ മൂന്നോ അതിലധികമോ ആളുകളെ ചേര്‍ക്കാനാവും

instagram

ന്‍സ്റ്റാഗ്രാമിൽ ഇനി മുതൽ ഒരേ സമയം മൂന്നോ അതിലധികമോ ആളുകളെ ലൈവ് വീഡിയോയില്‍ ചേര്‍ക്കാനാവും. നിലവില്‍ രണ്ട് പേര്‍ക്ക് മാത്രമേ ഒരേ സമയം ലൈവില്‍ സംസാരിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നുള്ളു. ലൈവ് റൂംസ് എന്ന പേരിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയിരുന്ന ഈ ഫീച്ചര്‍ ഇനി മുതൽ ഇന്തോനേഷ്യ ഉൾപ്പടെ വിവിധ രാജ്യങ്ങളില്‍ എല്ലാവര്‍ക്കുമായി ലഭ്യമാക്കും. മാർച്ച് മുതൽ ഇന്‍സ്റ്റാഗ്രാമിലെ ലൈവ് സ്ട്രീമുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്.

പുതിയ ഫീച്ചര്‍ വഴി ഉപയോക്താക്കൾക്ക് സർഗാത്മപരമായി അവരുടെ കമ്മ്യൂണിറ്റിയുമായി ഇടപഴകുന്നതിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്ന് ഇന്‍സ്റ്റാഗ്രാം പറഞ്ഞു.ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ ആദ്യം ലൈവ് വീഡിയോ തുടങ്ങണം. ഇന്‍സ്റ്റാഗ്രാമില്‍ താഴെ മധ്യഭാഗത്തായുള്ള പ്ലസ് ചിഹ്നത്തില്‍ ടാപ്പ് ചെയ്താല്‍ ലൈവ് വീഡിയോ തുടങ്ങാനുള്ള ഓപ്ഷന്‍ കാണാം. ലൈവ് തുടങ്ങിയതിന് ശേഷം സ്‌ക്രീനില്‍ താഴെ ആയി അതിഥികളെ ചേര്‍ക്കാനുള്ള ഓപ്ഷന്‍ കാണാം.

Top