‘ഇത് പോസ്റ്റ് ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ ? ചോദ്യവുമായി ഇന്‍സ്റ്റഗ്രാം

പുതിയ ഫീച്ചറുമായി ഫേസ്ബുക്കിന്റെ ഇമേജ് ഷെയറിങ് ആപ്പായ ഇന്‍സ്റ്റഗ്രം. സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിഹത്യകള്‍ നടക്കുന്ന സാഹചര്യത്തില്‍ അത് തടയുന്നതിന്റെ ഭാഗമായി പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇന്‍സ്റ്റാഗ്രാം. ഈ ഫീച്ചറുവഴി മോശം കമന്റുകള്‍ ചെയ്യുന്നതില്‍ നിന്ന് ഉപയോക്താക്കളെ തടയുകയാണ് ചെയ്യുന്നത്.

ഇന്‍സ്റ്റഗ്രമില്‍ ഒരു ചിത്രത്തിന് താഴെ കമന്റു ചെയ്യുമ്പോള്‍ ‘ഇത് പോസ്റ്റ് ചെയ്യാന്‍ നിങ്ങള്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നുണ്ടോ ? എന്ന് ചോദിക്കും. എന്നാല്‍ ഈ സംവിധാനം നെഗറ്റീവ് കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നത് വിലക്കുകയില്ല.

ഈ പുതിയ ഫീച്ചര്‍ വിജയകരമാണെന്ന് ഇതിനോടകം തെളിയിക്കപ്പെട്ടുവെന്ന് ഇന്‍സ്റ്റാഗ്രാം അവകാശപ്പെടുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചപ്പോള്‍ നിരവധിയാളുകളെ മോശം കമന്റുകള്‍ ഇടുന്നതില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ സാധിച്ചുവെന്നും ഇന്‍സ്റ്റാഗ്രാം പറഞ്ഞു.

ഇംഗ്ലീഷ് കമന്റുകള്‍ക്ക് മാത്രമേ ആദ്യം ഈ ഫീച്ചര്‍ ലഭ്യമാവുകയുള്ളൂ. വൈകാതെ ആഗോളതലത്തില്‍ ഈ സംവിധാനം ലഭ്യമാക്കുമെന്നാണ് വിവരം.

Top