ജനപ്രീതി ഏറെയുള്ള ആപ്ലിക്കേഷനാണ് ഇന്‍സ്റ്റാഗ്രാം. വാട്ട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും ഉപഭോക്താക്കള്‍ ഓണ്‍ലൈനില്‍ വരുമ്പോള്‍ സുഹൃത്തുക്കള്‍ക്ക് അത് കാണാന്‍ സാധിക്കും. എന്നാല്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇത്തരം സംവിധാനം ഉണ്ടായിരുന്നില്ല.
എന്നാല്‍ ഇനിമുതല്‍ ഇന്‍സ്റ്റാഗ്രാമിലും ഈ സൗകര്യം ലഭ്യമാകും എന്നാണ് വിവരം. ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ ഉണ്ടോയെന്നും ലാസ്റ്റ് സീനും മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കും. ഓണ്‍ലൈനില്‍ ആണെങ്കില്‍ പേരിനരികില്‍ ‘Active Now’ എന്ന്‌മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കും.
അതേസമയം ‘ലാസ്റ്റ് സീന്‍’ ഓപ്ഷന്‍ ഓഫ് ചെയ്തുവെക്കാനുള്ള സൗകര്യവും ഇന്‍സ്റ്റാഗ്രാമിലുണ്ട്. എന്നാല്‍ എല്ലാ ഫോളോവേഴ്‌സിനും വ്യക്തി ഓണ്‍ലൈനിലുള്ള കാര്യം അറിയുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇമേജ് സ്ട്രീമിങ് ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാമിലെ മെസേജിങ് സംവിധാനമായ ഡയറക്ടിന് ഉപഭോക്താക്കള്‍ ഏറെയാണ്. എന്നാല്‍ ഒരു സന്ദേശം ലഭിച്ചാലും അയാള്‍ ഓണ്‍ലൈനിലാണോ എന്നറിയാനുള്ള മാര്‍ഗം ഇതിലുണ്ടായിരുന്നില്ല.