പോസ്റ്റുകള്‍ സ്‌ക്രീന്‍ ഷോട്ട് എടുക്കുന്നത് അറിയാം പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

instagramm

സ്‌ക്രീന്‍ ഷോട്ട് എടുക്കുന്നതിന് തടയിട്ട് പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം. മറ്റുള്ളവരുടെ പോസ്റ്റ് മറ്റ് ആരെങ്കിലും സ്‌ക്രീന്‍ ഷോട്ട് എടുത്താല്‍ പോസ്റ്റ് ഇട്ട വ്യക്തിക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കുന്ന തരത്തിലുള്ളതാണ് പുതിയ ഫീച്ചര്‍. ഫീച്ചര്‍ നിലവില്‍ എത്തിയതോടെ തങ്ങള്‍ക്കു ലഭിച്ച നോട്ടിഫിക്കേഷനുകള്‍ ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നുണ്ട്.

ഉപയോക്താക്കളുടെ സ്വകാര്യത വര്‍ധിപ്പിക്കുന്നതിനായിട്ടാണ് ഇത്തരത്തിലൊരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. കൂടാതെ, ഉപയോക്താക്കള്‍ക്ക് മറ്റുള്ളവരുടെ പബ്ലിക് ഫീഡ് പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുന്ന ‘റീഗ്രാം’ എന്ന ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്‍സ്റ്റാഗ്രാം.

Top