മരിച്ചെന്ന് വ്യാജ വാർത്ത; ഇന്‍സ്റ്റഗ്രാം തലവന് ‘പണി’ കൊടുത്ത് സ്കാമർമാർ

ന്‍സ്റ്റഗ്രാം തലവന്‍ ആദം ​മെസേരിക്ക്​ സ്​കാമര്‍മാര്‍ കൊടുത്തത്​ മുട്ടന്‍ പണി. മൊസേരിയുടെ ഇന്‍സ്റ്റാ അക്കൗണ്ട്​ തന്നെ കുറച്ച്‌​ നേരത്തേക്ക്​ ലോക്കാക്കാന്‍ വിരുതന്‍മാര്‍ക്ക്​ സാധിച്ചു. സെപ്​തംബറിലായിരുന്നു സംഭവം. ആദം മെസേരിയുടെ പേരില്‍ വ്യാജ ചരമക്കുറിപ്പുണ്ടാക്കി തട്ടിപ്പുകാര്‍ ഇന്‍സ്റ്റഗ്രാമിന്​ തന്നെ അയച്ചുകൊടുക്കുകയായിരുന്നു.

മൊസേരി മരിച്ചുപോയെന്ന്​ ബോധ്യപ്പെട്ട ഇന്‍സ്റ്റഗ്രാം അദ്ദേഹത്തിന്‍റെ അക്കൗണ്ട്​ മരിച്ച യൂസര്‍മാരുടെ അക്കൗണ്ടാക്കി മാറ്റുകയും ചെയ്​തു. എന്നാല്‍, ജീവിച്ചിരിക്കുന്ന തങ്ങളുടെ തലവന്‍റെ ഇന്‍സ്റ്റാ അക്കൗണ്ടാണെന്ന്​ മനസിലായതോടെ പെട്ടന്ന്​ തന്നെ  പുനഃസ്ഥാപിച്ചതായും മെറ്റ വക്താവ്​ അറിയിച്ചു.

മറ്റ് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പോലെ, പ്ലാറ്റ്​ഫോമിലുള്ള സംശയാസ്പദമായ പ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്യാനും അല്ലെങ്കില്‍ സുഹൃത്തോ കുടുംബാംഗമോ മരിച്ചുവെന്ന് അറിയിക്കുന്നതിനും ഇന്‍സ്റ്റാഗ്രാമില്‍ ഓണ്‍ലൈന്‍ ഫോം സേവനമുണ്ട്​, അതാണ്​ സ്​കാമര്‍മാര്‍ ദുരുപയോഗം ചെയ്​തത്​.

ഇന്‍സ്റ്റാഗ്രാം തലവന്‍റെ അക്കൗണ്ട് വേഗത്തില്‍ പുനഃസ്ഥാപിച്ചെങ്കിലും, ഇതുപോലുള്ള തട്ടിപ്പുകള്‍ നേരിടുന്ന സാധാരണക്കാരായ ഉപയോക്താക്കള്‍ക്ക് അവരുടെ പ്രൊഫൈലുകള്‍ തിരിച്ചുലഭിക്കുന്നത്​ ദിവസങ്ങളോ ആഴ്ചകളോ എടുക്കാറുണ്ട്​. അതേസമയം, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളെ ഇത്തരത്തില്‍ ലക്ഷ്യമിടാനും നീക്കം ചെയ്യാനും മറ്റും സ്​കാമര്‍മാര്‍ 60 ഡോളര്‍ ഈടാക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Top