വയനാട്ടില്‍ വിദ്യാര്‍ത്ഥികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കൽപ്പറ്റ: വയനാട്ടിൽ സുഹൃത്തുക്കളായ വിദ്യാർത്ഥികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

ഇൻസ്റ്റഗ്രാമിൽ മരിക്കുന്നതിനെ കുറിച്ച് പോസ്റ്റിട്ട ശേഷമായിരുന്നു ഇരുവരും തൂങ്ങി മരിച്ചത്. ഏകാന്തതയും മരണവുമായി ബന്ധപ്പെട്ട ചിത്രങ്ങളും കുറിപ്പുകളുമാണ് കൗമാരക്കാരായ വിദ്യാർത്ഥികൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നത്.

വിദ്യാർത്ഥികൾ നിരാശരായിരുന്നുവെന്നും ജീവിതത്തോട് നിഷേധ മനോഭാവം പുലർത്തിയിരുന്നവരാണെന്നും പോസ്റ്റുകളിൽ നിന്നും വ്യക്തമായിട്ടുണ്ട്. ആത്മഹത്യയ്ക്ക് മുമ്പ് ഇവർ സുഹൃത്തുകൾക്ക് വിരുന്നു നൽകിയിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

Top