മിനുക്കുപണികള്‍ കഴി‍ഞ്ഞു ഇന്‍സ്റ്റഗ്രാമെത്തുന്നു

ഫോട്ടോ , വീഡിയോ ഷെയറിങ്ങിന് ഫുൾ സ്‌ക്രീൻ ഫീഡ് പരീക്ഷിക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം.  ട്വീറ്ററിലൂടെയാണ് ഇൻസ്റ്റഗ്രാം ഇക്കാര്യം സ്ഥീരികരിച്ചത്. ഫോട്ടോസാണ് ഇൻസ്റ്റയുടെ പ്രധാന ഭാഗമെന്ന് പറയുന്നതിനൊപ്പം ഫുൾ സ്ക്രീനിന്റെ പ്രീവ്യൂ സഹിതം മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗും   ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ഫോട്ടോകൾ ഇപ്പോഴും ഇൻസ്റ്റാഗ്രാമിന്റെ ഒരു പ്രധാന ഭാഗമാണ്’ എന്ന് ഉദ്ധരിച്ച് സിഇഒ മാർക്ക് സക്കർബർഗ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഫുൾ സ്‌ക്രീൻ ഫീഡ് ടെസ്റ്റിംഗിന്റെ പ്രിവ്യൂ പങ്കിട്ടു.

മാത്രമല്ല, ഇൻസ്റ്റാഗ്രാം ഫീഡിന്റെ ഈ പുതിയ രൂപം ടിക്ക്ടോക്കിനെ പോലെയായിരിക്കും. വൈകാതെ ഇൻസ്റ്റാഗ്രാം ഫീഡിന്റെ പൂർണ്ണ സ്‌ക്രീൻ പതിപ്പ് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകും. ഫീഡിന്റെ വരാനിരിക്കുന്ന ഫുൾ-സ്‌ക്രീൻ പതിപ്പ് ടെസ്റ്റിങ് ഘട്ടത്തിലാണ്. സ്ക്രീനിന്റെ മുകളിലൊരു ചെറിയ ഭാഗത്ത് ലൈക്കും കമന്റും ആഡ് ചെയ്യും. കണ്ടന്റുകൾ സ്റ്റോറിക്ക് പിന്നിലായിരിക്കും. പുതിയ ഡിസൈൻ ഇൻസ്റ്റഗ്രാമിലെ വീഡിയോസിന് മാത്രമുള്ളതാണ്. നിലവിൽ ഇൻസ്റ്റഗ്രാമിൽ ഫോട്ടോസും വീഡിയോസും ഫുൾസ്ക്രീനായി അപ്ലോഡ് ചെയ്യാനാകില്ല.

അഥവാ അപ്ലോഡ് ചെയ്യാൻ ശ്രമിച്ചാലും ഫോട്ടോയിലെ പല സൈഡുകളും ക്രോപ്പ് ചെയ്യേണ്ടിവരും. ഫോട്ടോയുടെ ഭംഗി നഷ്ടപ്പെടാനും അതിന്റെ വിശദവിവരങ്ങൾ നഷ്ടമാകാനും ഇത് കാരണമാകും. കഴി‍ഞ്ഞ ജൂലൈയിൽ ഇൻസ്റ്റഗ്രാമിന്റെ തലവനായ ആദം മോസെരി പുതിയ അപ്ഡേഷൻ സംബന്ധിച്ച സൂചനകൾ നൽകിയിരുന്നു. ചെറിയ വീഡിയോകൾക്ക് കാഴ്ചക്കാർ ഏറെയുള്ളതു കൂടിയാകാം പുതിയ മാറ്റത്തിന് ഇൻസ്റ്റഗ്രാമിനെ പ്രേരിപ്പിക്കുന്നത്.

അപ്ഡേറ്റിന് മുൻപ് ഇൻസ്റ്റഗ്രാം ഉപയോക്താക്കളെ അടുത്തിടെ ഒരു പ്രശ്‌നം ബാധിച്ചിരുന്നു. സ്റ്റോറികൾ ആവർത്തിച്ചു കാണിക്കുന്നതായിരുന്നു കൂടുതൽ പേരും റിപ്പോർട്ട് ചെയ്ത പ്രശ്നം.ആൻഡ്രോയിഡ്, ഐഒഎസ് ഇൻസ്റ്റഗ്രാം ആപ്പിലെ ഉപയോക്താക്കളെയാണ് ബഗ് ബാധിച്ചത്. കമ്പനി ഐഒഎസ് ആപ്പിൽ ആവർത്തിക്കുന്ന സ്റ്റോറി ബഗ് പരിഹരിക്കുന്നതിനായി അപ്‌ഡേറ്റ് പുറത്തിറക്കിയിരുന്നു. പുതിയ അപ്ഡേറ്റിൽ മെസേജുകൾ വായിക്കാനും, പോസ്റ്റുകൾ അപ്ലോഡ് ചെയ്യാനുമുള്ള ഷോർട്ട്കട്സ് കാണും. ടിക്ക്ടോക്കിന് സമാനമായിരിക്കും ഇൻസ്റ്റഗ്രാമിന്റെ അപ്ഡേറ്റഡ് വേർഷൻ.

ചൈനീസ് ആപ്പായ ടിക്ക്ടോക്കിനൊപ്പം പിടിച്ചുനിൽക്കാനാണ് മെറ്റ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. ടിക് ടോക് നിരോധിക്കപ്പെട്ട ഇന്ത്യയിലെ ഉപയോക്താക്കൾ ഇൻസ്റ്റഗ്രാമിന്റെ ഫുൾ- സ്ക്രീൻ മോഡ് എങ്ങനെ ഉപയോഗപ്പെടുത്തുമെന്നത് ശ്രദ്ധേയമാകും. 2020 ലാണ് ടിക്ടോക്ക് ഉൾപ്പെടെയുള്ള 18 ചൈനീസ് ആപ്പുകളാണ് ഇന്ത്യയിൽ നിരോധിച്ചത്.

Top