ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റഗ്രാം അടിമുടി മാറുന്നു. ലോഗോയിലും ഡിസൈനിലും മാറ്റം വരുത്തിയിട്ടുണ്ട്. ആദ്യത്തെ ലോഗോയിലെ കുഞ്ഞു ക്യാമറയ്ക്ക് പകരമായി ക്യാമറയുടെ ചിഹ്നമാണ് പുതിയ ലോഗോ. ഇതിന് മഴവില്‍ നിറമാണ് നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം ചീഫ് കെവിന്‍ സിസ്‌റ്റോം ഇക്കാര്യം ബ്ലോഗിലൂടെ വ്യക്തമാക്കി.
ലോകത്താകമാനമുള്ള ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കളെ ഒരുപോലെ ആകര്‍ഷിക്കാനും ഫോട്ടോ, വീഡിയോ ഷെയറിംഗ് എളുപ്പമാക്കാനുമാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നതെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു.
ഇന്‍സ്റ്റഗ്രാമിന്റെ മറ്റ് ആപ്പുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. വീഡിയോ ഷെയര്‍ ചെയ്യാനും, ഫോട്ടോ കൊണ്ട് കൊളാഷ് ഉണ്ടാക്കാനുമുള്ള ആപ്ലിക്കേഷനുകളിലും മാറ്റം വരുത്തിയിട്ടുണ്ട്.
2013ലാണ് ഇന്‍സ്റ്റഗ്രാം മൈബൈല്‍ ഒണ്‍ലിയില്‍നിന്ന് മാറി വെബ്പതിപ്പും അവതരിപ്പിച്ചത്. ഫെയ്‌സ്ബുക്ക് ഏറ്റെടുത്തത് മുതല്‍ ചെറിയ ചെറിയ മാറ്റങ്ങളിലൂടെ ഇന്‍സ്റ്റഗ്രാമിനെ പരിഷ്‌ക്കരിച്ചു വരികയാണ്. ലോകവ്യാപകമായി ഒരു ദിവസം ഇന്‍സ്റ്റഗ്രാമില്‍ 70 മില്യണ്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ടെന്നാണ് ഇന്‍സ്റ്റഗ്രാം വക്താവിനെ ഉദ്ധരിച്ച് ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.