വാഷിംങ്ടണ്‍: കിംങ് ജോങ് ഉന്‍ ട്രംപിനെ കൊലപ്പെടുത്തുന്ന പരിഹാസ ഇന്‍സ്റ്റലേഷനുമായ് ദക്ഷിണ കൊറിയ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വെടിവെച്ചു കൊല്ലുന്ന ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നാണ് ഇന്‍സ്റ്റലേഷനിലെ ഹീറോ. ദക്ഷിണ കൊറിയയിന്‍ നടന്ന ഒരു ആര്‍ട്ട് എക്‌സിബിഷനിലെ ഇന്‍സ്റ്റലേഷനാണിത്. വിഷയം ഇപ്പോള്‍ ലോക രാഷ്ട്രീയത്തിലെ ചര്‍ച്ചയായിരിക്കുകയാണ്.
ഡൊണാള്‍ഡ് ട്രംപും കിം ജോങ് ഉന്നും തമ്മിലുള്ള നാടകീയമായ വാദപ്രതിവാദങ്ങളും ഭീഷണികളും ആണവ പരീക്ഷണങ്ങളും ലോകത്തെ ആശങ്കയുടെ നിഴലിലാക്കിയ വര്‍ഷം കടന്നു പോകുമ്പോഴാണ് അതിനെ പരിഹസിച്ച് കൊണ്ട് ഒരു കലാകാരന്‍ ഇത്തരത്തിലൊരു ഇന്‍സ്‌ററലേഷന്‍ ഒരുക്കിയിരിക്കുകയാണ്.
സുഹൃത്തുക്കളായിരുന്ന കിമ്മും ട്രംപും പണത്തിന് വേണ്ടി തര്‍ക്കത്തിലേര്‍പ്പെടുന്നതും അവാസനം കിം ട്രംപിനെ വെടിവെച്ചു കൊല്ലുന്നതുമാണ് ഇന്‍സ്റ്റലേഷന്റെ ഇതിവൃത്തം. ഇന്‍സ്റ്റലേഷന്‍ കാണാന്‍ നിരവധി പേരാണ് എത്തിയത്. എന്നാല്‍
ചിലര്‍ക്ക് ഇത്തരത്തിലൊരു പ്രദര്‍ശനത്തോട് യോജിക്കാന്‍ കഴിഞ്ഞതുമില്ല. ദക്ഷിണ കൊറിയയുടെ പ്രധാന സഖ്യ രാഷ്ട്രമായ അമേരിക്കയുടെ പ്രസിഡന്റിന്റെ തങ്ങളുടെ പരമ്പരാഗത ശത്രു വെടിവെച്ചു കൊല്ലുന്നത് ചിത്രീകരിച്ചിരിക്കുന്നത് മോശപ്പെട്ട കാര്യമാണെന്നാണ് പലരുടെയും അഭിപ്രായം