താജ്മഹലിനും മറ്റ് മിനാരങ്ങള്‍ക്കും പകരം ഭഗവത് ഗീതയും രാമായണവും നല്‍കണം ; യോഗി

yogi-2

പാട്‌ന: വിദേശത്ത് നിന്നുള്ള വിശിഷ്ടാതിഥികളൊക്കെ രാജ്യം സന്ദര്‍ശിക്കാനെത്തുമ്പോള്‍ താജ്മഹലിന്റെയും മറ്റ് മിനാരങ്ങളുടെയും പകര്‍പ്പ്‌ ഉപഹാരമായി സമര്‍പ്പിക്കുന്നതിന് പകരം ഭഗവത് ഗീതയുടെയും രാമായണത്തിന്റെയും പകര്‍പ്പ് നല്‍കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്നാംവര്‍ഷ ആഘോഷ പരിപാടിയുടെ ഭാഗമായി ബീഹാറില്‍ നടന്ന ഒരു റാലിക്കിടെയാണ് യോഗി ഇങ്ങനെ പറഞ്ഞത്.

താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മോദി പ്രധാനമന്ത്രിയായ ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന രാഷ്ട്രത്തലവന്മാര്‍ക്ക് സമ്മാനിക്കുന്നത് രാമായണത്തിന്റെയും മഹാഭാരതത്തിന്റെയുമൊക്കെ പകര്‍പ്പാണ്. രാമായണം ഒരു വിദേശ പ്രസിഡന്റിന് സമ്മാനിക്കുമ്പോള്‍ അത് ബീഹാറിന്റെ ചരിത്രത്തെയാണ് ഊട്ടിയുറപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Top