ആശുപത്രി സംരക്ഷണ നിയമ പരിഷ്കരണം; ആരോഗ്യപ്രവർത്തകരെ വാക്കുകൾ കൊണ്ട് അധിക്ഷേച്ചാലും ശിക്ഷ

തിരുവനന്തപുരം : ആരോഗ്യ പ്രവർത്തകർക്കെതിരായ വാക്കുകൾ കൊണ്ടുള്ള അധിക്ഷേപവും അസഭ്യവും വരെ ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയിൽപ്പെടുത്താൻ ഓർഡിനൻസ്. അതിക്രമങ്ങളിൽ ശിക്ഷ 7 വർഷം വരെയാക്കി വർധിപ്പിച്ചും, ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ സമയപരിധി നിശ്ചയിച്ചുമാണ് ഓർഡിനൻസ് ഒരുങ്ങുന്നത്. നിയമവകുപ്പ് കൂടി പരിശോധിച്ച് മറ്റന്നാൾ മന്ത്രിസഭ ഓർഡിനൻസ് പുറത്തിറക്കും.

Top