തിരുവനന്തപുരം: അന്യ സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി (ആവാസ്)യുടെ ലക്ഷ്യങ്ങള്‍ വ്യക്തമാക്കി തൊഴില്‍ വകുപ്പ് ഉത്തരവിറക്കി.
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണവും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കാനാണ് ‘ആവാസ്’ നടപ്പാക്കുന്നത്. ഇതിലൂടെ തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷനും തിരിച്ചറിയല്‍ കാര്‍ഡും നല്‍കും.
വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന 18നും 60നും ഇടയില്‍ പ്രായമുള്ള തൊഴിലാളികളെയാണ് ഉള്‍പ്പെടുത്തുക.
അംഗമാകുന്ന തൊഴിലാളികള്‍ക്ക് ഓരോരുത്തര്‍ക്കും 15,000 രൂപയുടെ സൗജന്യ ചികില്‍സ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നും എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളില്‍നിന്നും ലഭ്യമാക്കും.
ആരോഗ്യ ഇന്‍ഷ്വറന്‍സിനൊപ്പം അപകട പരിരക്ഷ കൂടി ഉറപ്പാക്കും. പദ്ധതി അംഗങ്ങള്‍ക്കായി രണ്ട് തലത്തില്‍ പരാതി പരിഹാര സെല്‍ ഉണ്ടായിരിക്കും.
ഒന്നാംഘട്ടത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ തലത്തിലും, ഇതിന്‍മേല്‍ അപ്പീലുണ്ടെങ്കില്‍ ലേബര്‍ കമ്മീഷണര്‍ക്കും അയക്കാം.
ഗുണഭോക്താക്കളുടെ എന്‍ റോള്‍മെന്റ്, തിരിച്ചറിയല്‍ കാര്‍ഡ് നല്‍കല്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും പരശോധന, നടത്തിപ്പ് തുടങ്ങിയ കാര്യങ്ങളും തൊഴില്‍ വകുപ്പ് നിര്‍വഹിക്കും. ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്കാവും ഇതിന്റെ നിര്‍വഹണ ചുമതല.