insurance premium hike ; motor strike cancelled

കൊച്ചി: വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനയ്‌ക്കെതിരെ സംസ്ഥാനത്തെ ചരക്കു വാഹന ഉടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു.

ഈസ്റ്റര്‍-വിഷു സീസണ്‍ പ്രമാണിച്ചാണ് അനിശ്ചിത കാല സമരം നിര്‍ത്തിവച്ചത്. ലോറികള്‍ ഉടന്‍ ഓടി തുടങ്ങുമെന്ന് സംസ്ഥാന ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

അതേസമയം ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന മൂലമുണ്ടായ നഷ്ടം നികത്താന്‍ ഏപ്രില്‍ 30 മുതല്‍ ചരക്കു വാഹനങ്ങളുടെ വാടക കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്.

Top