ആയുധവും പണവും കടത്താന്‍ സഹായം ; കേരള തീരദേശത്തെ തട്ടുകടകള്‍ ഐബി നിരീക്ഷണത്തില്‍

തൃശ്ശൂര്‍ : കേരള തീരദേശത്തെ തട്ടുകടകള്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ നിരീക്ഷണത്തില്‍.തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്കായി പണവും ആയുധങ്ങളും സൂക്ഷിക്കാനും കടത്താനും മറ്റും സഹായിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം.

രാത്രിയില്‍ മംഗളൂരുവില്‍നിന്ന് കോവളം ഭാഗത്തേക്കും തിരിച്ചും തീരദേശത്തുകൂടി ആഡംബര വണ്ടികള്‍ പോകുന്നതായി വിവരം ലഭിച്ചിരുന്നു.ഈ വാഹനങ്ങള്‍ വഴിയോര തട്ടുകടകളില്‍ നിര്‍ത്തുന്നതായി കണ്ടെത്തിയിരുന്നു.ഈ വാഹനങ്ങളിലാണ് വിവിധ ജില്ലകളിലേക്ക് ആയുധങ്ങളും പണവും കടത്തുന്നതെന്നാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ നിഗമനം. കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കൂടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്‍മേലാണ് അന്വേഷണം.ഈ അന്വേഷണത്തിലാണ് തീരദേശത്തെ ചില തട്ടുകടകളെക്കുറിച്ചും ഇതുവഴി കടത്തുന്നത് കള്ളനോട്ടാണെന്നുമുള്ള സൂചന ലഭിച്ചത്.

Top