കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസില്‍ എറണാകുളം ഇന്റലിജന്‍സ് ഡിവൈഎസ്പി ബിജോ അലക്‌സാണ്ടര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു.
ഡിവൈഎസ്പിയുടെ തൃപ്പൂണിത്തുറയിലെ വസതിയിലും ഓഫീസിലും വിജിലന്‍സ് സംഘം ഒരേസമയം റെയ്ഡ് നടത്തുകയാണ്.
വിജിലന്‍സ് സ്‌പെഷല്‍ റേഞ്ച് ഡിവൈഎസ്പി കെ.ആര്‍.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡിന് നേതൃത്വം കൊടുക്കുന്നത്.
റെയ്ഡില്‍ അനധികൃത സ്വത്ത് സംബന്ധിച്ച രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഡിവൈഎസ്പിക്കെതിരെ നേരത്തെ തന്നെ വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു.
ഇതില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സിന് പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് കൂടുതല്‍ നടപടികളിലേക്ക് കടന്നത്.
വരാപ്പുഴ, പരവൂര്‍ പെണ്‍വാണിഭ കേസുകള്‍ അന്വേഷിച്ച ബിജോ അലക്‌സാണ്ടറിനെതിരെ നേരത്തെ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
പണം വാങ്ങി അന്വേഷണം വഴിതിരിച്ചുവെന്നും കൈക്കൂലിക്കായി പലരെയും കേസില്‍പ്പെടുത്തിയെന്നുമായിരുന്നു ആരോപണങ്ങള്‍.