കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ തീവണ്ടി അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമമെന്ന് ഇന്റലിജന്‍ലസ് റിപ്പോര്‍ട്ട്.
ചെറുവത്തൂരിനും മഞ്ചേശ്വരത്തിനും ഇടയില്‍ അഞ്ച് തവണയിലധികമാണ് തീവണ്ടി അട്ടിമറിക്കാന്‍ ശ്രമം നടന്നത്. റെയില്‍ പാളങ്ങളിലെ സേഫ്റ്റി പിന്‍ അടര്‍ത്തി മാറ്റിയും കൂറ്റന്‍ കല്ലുകള്‍ ട്രാക്കുകളില്‍ നിരത്തിയുമാണ് അട്ടിമറി ശ്രമം ഉണ്ടായത്. നിരവധി തവണ ഇത്തരത്തില്‍ അട്ടിമറി ശ്രമം നടന്നെങ്കിലും തലനാരിഴക്കാണ് വന്‍ ദുരന്തം വഴി മാറിയത്.
പ്രാഥമിക അന്വേഷണം നടത്തിയ ഇന്റലിജന്‍സ് വിഭാഗം സംഭവത്തില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്ക് പങ്കുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തുടക്കത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നെങ്കിലും ആരെയും അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല.
തീവണ്ടികള്‍ക്ക് നേരെ കല്ലേറുകളും ഇവിടെ പതിവാണ്.