തിരുവനന്തപുരം: പൊലീസിന്റെ പോസറ്റല്‍ വോട്ടില്‍ ക്രമക്കേട് നടന്നിട്ടുള്ളതായി സ്ഥരീകരിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പോസ്റ്റല്‍ വോട്ടില്‍ പൊലീസ് അസോസിയേഷന്‍ സ്വാധീനിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് മേധാവി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. ശബ്ദരേഖയില്‍ പരാമര്‍ശമുള്ളവരെ കുറിച്ച് അന്വേഷണം വേണമെന്നാണ് നിര്‍ദ്ദേശം.
എല്ലാ ജില്ലകളിലും വിശദമായ അന്വേഷണം വേണമെന്നും ഇന്റലിജന്‍സ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെയാണ് ഇന്‍റലിജൻസ് മേധാവി വിനോദ് കുമാർ നാല് പേജുള്ള റിപ്പോർട്ട് ലോകനാഥ് ബെഹ്റക്ക് കൈമാറിയത്.
പൊലീസുകാരെ സ്വാധീനിച്ച് കൂട്ടത്തോടെ പോസ്റ്റൽ വോട്ടുകൾ ഇടത് അനുകൂല അസോസിയേഷൻ കൈക്കലാക്കി എന്നതായിരുന്നു ആക്ഷേപം. അസോസിയേഷൻ നിര്‍ദ്ദേശം അനുസരിച്ച് ഒന്നിലേറെ പോസ്റ്റൽ ബാലറ്റുകൾ കൈപ്പറ്റിയെന്ന് തിരുവനന്തപുരം വട്ടപ്പാറ സ്വദേശി പൊലീസുകാരൻ സമ്മതിക്കുകയും ചെയ്തിരുന്നു.