ന്യൂഡല്‍ഹി: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയ്ക്ക് ശേഷം ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ലക്ഷ്യംവയ്ക്കുന്നത് ഇന്ത്യയാണെന്ന് റിപ്പോര്‍ട്ടുകള്‍.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഐഎസ് ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിത്.
ഭീകരരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ഇന്റലിജന്‍സ് ചോര്‍ത്തിയതില്‍ നിന്നാണ് ഇന്ത്യയാണ് ഐഎസിന്റെ അടുത്ത ലക്ഷ്യമെന്ന് മനസിലായത്. ബംഗ്ലാദേശില്‍ ലഭിച്ച ശക്തമായ അടിത്തറ ഇന്ത്യയെ ആക്രമിക്കാന്‍ സഹായിക്കുമെന്നാണ് ഐഎസിന്റെ കണക്കുകൂട്ടല്‍.
ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജമാഅത്ത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശ് (ജെഎംബി) എന്ന സംഘടന ആസാം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കടന്നു കയറാന്‍ ലക്ഷ്യമിടുന്നുണ്ടെന്നും ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്.
ജെഎംബിയും ബംഗ്ലാദേശിലെ ഏറ്റവും വലിയ മുസ്‌ലിം പാര്‍ട്ടിയായ ജമാത്തെ ഇസ്‌ലാമിയുടെ യുവജന വിഭാഗവും ഐഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്‌ടെന്നാണ് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്.