കനത്ത ചൂട്; ഇടുക്കിയില്‍ ഏലം കര്‍ഷകര്‍ പ്രതിസന്ധിയില്‍

ഇടുക്കി: മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇടുക്കിയിലും ഇത്തവണ കനത്ത ചൂട്. 30 ഡിഗ്രിക്ക് മുകളിലാണ് നെടുങ്കണ്ടം ഉടുമ്പന്‍ചോല അടക്കമുള്ള പ്രദേശങ്ങളിലെ ചൂട്. വേനല്‍ ആരംഭത്തില്‍ തന്നെ ചൂട് വര്‍ധിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ പലഭാഗത്തും ജലലഭ്യതയും കുറവാണ്.

ചൂടിന്റെ കാഠിന്യമേറിയതോടെ കടുത്ത പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് കര്‍ഷകര്‍. ഇത് ഏറ്റവും വലിയ തിരിച്ചടിയായി മാറിയിരിക്കുന്നത് ഏലം മേഖലക്കാണ്. 35 ശതമാനത്തില്‍ അധികം തണലും തണുപ്പും ആവശ്യമാണ് ഏലത്തിന്. ജലലഭ്യത കുറഞ്ഞതൊടെ ഏലത്തിന് നനവെത്തിക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. ഏലച്ചെടികള്‍ സംരക്ഷിക്കുവാന്‍ പച്ച നെറ്റുകള്‍ വലിച്ചുകിട്ടി തണല്‍ തീര്‍ക്കുകയാണ് കര്‍ഷകര്‍.

വരും വര്‍ഷത്തെ ഏലം ഉത്പാദനത്തെ ഇത് സാരമായി ബാധിച്ചേക്കും എന്നാണ് കൃഷി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കൃത്യസമയത്ത് വളപ്രയോഗവും കീടനാശിനി പ്രയോഗവും നടത്തുവാന്‍ കഴിയാത്തതിനാല്‍ ഏല ചെടികള്‍ക്ക് വിവിധങ്ങളായ രോഗ കീടബാധയും രൂക്ഷമായി മാറിയിട്ടുണ്ട്.

Top