ഇറ്റലിയുടെ ഭാവി സ്‌ട്രൈക്കറെ ഇന്റര്‍ മിലാന്‍ വിറ്റു; സ്വന്തമാക്കിയത് ജെനോവ ക്ലബ്

റ്റലി താരം ആന്‍ഡിയ പിനമൊന്റിയെ ഇന്റര്‍ മിലാന്‍ ക്ലബ് വിറ്റു. ഇറ്റലിയുടെ ഭാവി സ്‌ട്രൈക്കര്‍ ആവുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന താരത്തെ സീരി എ ക്ലബ് തന്നെ ആയ ജെനോവ ആണ് സ്വന്തമാക്കിയത്. ഏകദേശം 18 മില്യണാണ് താരത്തിന്റെ വില. കഴിഞ്ഞ ദിവസം ജെനോവയില്‍ പിനമൊന്റി മെഡിക്കലും പൂര്‍ത്തിയാക്കി.

18 മില്യണില്‍ 9 മില്യണ്‍ താരത്തിന്റെ മുന്‍ ക്ലബായ ചീവോയ്ക്കാണ് ലഭിക്കുക. കഴിഞ്ഞ സീസണില്‍ ലോണില്‍ ഫ്രോസിനോണിനു വേണ്ടി ആയിരുന്നു പിനമൊന്റി കളിച്ചത്. അവിടെ 30ല്‍ അധികം മത്സരങ്ങള്‍ കളിക്കാനും 5 ഗോളുകള്‍ നേടാനും ഈ യുവതാരത്തിനായി. ഇപ്പോള്‍ അവസാനിച്ച അണ്ടര്‍ 20 ലോകകപ്പിലും പിനമൊന്റി മികച്ചു നിന്നിരുന്നു.

Top