പൂനെ: മഹാരാഷ്ട്രയിലെ പൂനയില്‍ നിന്നും 1.63 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. പൂനെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുമാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്. മുംബൈ സ്വദേശിനിയായ വര്‍ഷയയാണ് സ്വര്‍ണവുമായി പിടിയിലായത്.
രണ്ട് വലിയ സ്വര്‍ണ പാദസരങ്ങളും ഒരു ചെയിനും മൂന്ന് സ്വര്‍ണ ബട്ടണുകളും 541.48 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചെടുത്തത്. 10,000 രൂപ വില വരുന്ന രണ്ട് പായ്ക്കറ്റ് സിഗരറ്റും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.