‘കുഞ്ഞു ദൈവം’ എന്ന ചിത്രത്തിന് രാജ്യാന്തര പുരസ്‌കാരം

കുഞ്ഞു ദൈവം എന്ന ചിത്രത്തിന് രാജ്യാന്തര പുരസ്‌കാരം. ലൊസാഞ്ചലസ് ലവ് രാജ്യാന്തര ചലച്ചിത്രമേളയിലാണ് കുഞ്ഞു ദൈവം സംവിധാനം ചെയ്ത ജിയോ ബേബിക്ക് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത്. മികച്ച സംഗീത സംവിധായകനായി ചിത്രത്തിന് വേണ്ടി സംഗീതം നിര്‍വഹിച്ച മാത്യൂസ് പുളിക്കനും തിരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രത്തിലാണ് മികച്ച ബാലനടനുള്ള ദേശീയ പുരസ്‌കാരം ആദിഷ് പ്രവീണിനെ തേടിയെത്തിയത്.

ഓഷ്യന്‍ പിക്ചേഴ്സിന്റെ ബാനറില്‍ സാനു എസ് നായര്‍, നസീബ് ബി ആര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. രണ്ടു പെണ്‍കുട്ടികള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജിയോ ബേബി. ആദ്യ ചിത്രമായ രണ്ടു പെണ്‍കുട്ടികളിലെ പ്രകടനത്തിന് അന്നു ഫാത്തിമയ്ക്ക് മികച്ച ബാലതാരത്തിലുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

Top