തിരുവനന്തപുരം: ഗാന്ധി ഗ്ലോബല്‍ ഫൗണ്ടേഷന്റെ ഗാന്ധിദര്‍ശന്‍ രാജ്യാന്തര പുരസ്‌കാരം ലഭിച്ചത് ദലൈലാമയ്ക്ക്. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച മുഖ്യമന്ത്രിയ്ക്കുള്ള പുരസ്‌കാരം നേടിയത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കാണ് മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരം ലഭിച്ചത്. ശ്രീ ശ്രീ രവിശങ്കറിനും മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്താ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിനും ലഭിച്ചത് ആത്മീയ സേവനത്തിനുള്ള പുരകസ്‌കാരമാണ്. മാനവിക സേവനത്തിനുള്ള പുരസ്‌കാരം ആദിവാസി വൈദ്യയായ ലക്ഷ്മിക്കുട്ടിക്കാണ്.
കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ടി.കെ ജയകുമാറിന് ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനത്തിനുള്ള പുരസ്‌ക്ാരം ലഭിച്ചു. എം.എ യൂസഫലി, ബി.ആര്‍ ഷെട്ടി, ബി ഗോവിന്ദന്‍ തുടങ്ങിയവര്‍ വ്യവസായികള്‍ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹരായി. മനുഷ്യസ്‌നേഹിക്കുള്ള പുരസ്‌കാരം ജോസഫ് പുലിക്കുന്നേലിന് മരണാനന്തര ബഹുമതിയായി നല്‍കുന്നതാണ്.
ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍. വാര്‍ത്താ സമ്മേളത്തില്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് എസ്. വിജയനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. തിരുവനന്തപുരം, ന്യൂഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളില്‍ നടക്കുന്ന സമ്മേളനങ്ങളില്‍ വെച്ചായിരിക്കും പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നത്.