അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷനെ പുറത്താക്കി ഐ.ഒ.സി

ജനീവ: അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷനെ (ഐ.ബി.എ) ഒളിമ്പിക് കുടുംബത്തില്‍ നിന്ന് പുറത്താക്കി.നടത്തിപ്പിലെ വീഴ്ചകളും ക്രമക്കേടുകളും സംബന്ധിച്ച വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവിലാണ് പുറത്താക്കല്‍.വ്യാഴാഴ്ച അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) പ്രത്യേകം വിളിച്ച യോഗത്തില്‍ വോട്ടിനിട്ടാണ് ഐ.ബി.എയുടെ അംഗീകാരം റദ്ദാക്കിയത്. എന്നാല്‍, ഒളിമ്പിക്‌സ് മത്സര ഇനമായി ബോക്‌സിങ് നിലനിര്‍ത്തും. 2024 പാരിസ് ഒളിമ്പിക്‌സില്‍ ബോക്‌സര്‍മാര്‍ക്ക് മത്സരിക്കാമെന്ന് ഐ.ഒ.സി അറിയിച്ചു. ഒളിമ്പിക് അസോസിയേഷന്റെ 129 വര്‍ഷത്തെ ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ് നടപടി.

Top