ഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ ട്വന്റി 20 റാങ്കിംഗില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് നേട്ടം. ബൗളിംഗില്‍ ഇന്ത്യയുടെ ദീപ്തി ശര്‍മ്മ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേയ്ക്ക് എത്തി. മറ്റൊരു ഇന്ത്യന്‍ താരം രേണുക സിംഗിനും നേട്ടമുണ്ടായി. ഒരു സ്ഥാനം മെച്ചപ്പെടുത്തി 10-ാം സ്ഥാനത്തേയ്ക്കാണ് രേണുക ഉയര്‍ന്നത്. ഇംഗ്ലണ്ടിന്റെ സോഫി എക്ലിസ്റ്റോണ്‍ ആണ് ഒന്നാം സ്ഥാനത്ത്.
ടീം റാങ്കിംഗില്‍ ഓസ്‌ട്രേലിയ ഒന്നാമതും ഇംഗ്ലണ്ട് രണ്ടാമതുമാണ്. ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ന്യൂസിലാന്‍ഡ് നാലാമതും ദക്ഷിണാഫ്രിക്ക അഞ്ചാം സ്ഥാനത്തുമാണ്.ട്വന്റി20 ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ 10 സ്ഥാനങ്ങള്‍ക്ക് മാറ്റങ്ങളില്ല. ദീപ്തി ശര്‍മ്മ നാലാം സ്ഥാനത്ത് തുടരുകയാണ്. ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ താരമാണുള്ളത്. നാലാം സ്ഥാനത്ത് സ്മൃതി മന്ദാന തുടരുകയാണ്. ജമീമ റോഡ്രിഗ്‌സ് 13, ഷെഫാലി വര്‍മ്മ 16, ഹര്‍മ്മന്‍പ്രീത് കൗര്‍ 17 തുടങ്ങിയ സ്ഥാനങ്ങളിലും തുടരുന്നു.