ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി 1989-ലാണ് ദുരന്ത സാധ്യത ലഘൂകരണത്തിനുള്ള അന്താരാഷ്ട്ര ദിനം ആരംഭിച്ചത്. അതിനുശേഷം എല്ലാ വര്‍ഷവും ഒക്ടോബര്‍ 13ന് ഈ ദിനം ആഘോഷിക്കുന്നു. ദുരന്തനിവാരണ പ്രതിരോധ നടപടികളില്‍ ആളുകള്‍ എങ്ങനെ സംഭാവന ചെയ്യുന്നു എന്നതിലും ഇതിനായി ലോകമെമ്പാടുമുള്ള സമൂഹങ്ങളില്‍ അവബോധം വളര്‍ത്തുന്നതിലും ഈ ദിവസം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഏതൊരു രാജ്യത്തിലും ദുരന്തങ്ങള്‍ക്ക് സാധ്യത ഉണ്ട്. അതിനാല്‍ ആഗോള തലത്തില്‍ കൈകോര്‍ക്കുന്നത് പ്രധാനമാണ്. പെട്ടെന്നുണ്ടാകുന്ന ദുരന്തങ്ങളില്‍ ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ആളുകളെയാണ് മാറ്റിപ്പാര്‍പ്പിക്കുന്നത്. ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ പൂര്‍ണ്ണമായി ലഭ്യമല്ലാതാവുകയും ചെയ്യുന്നു.
വികസ്വര രാജ്യങ്ങള്‍ക്ക് അന്താരാഷ്ട്ര സഹകരണം കിട്ടുന്നത് ഗണ്യമായ് കൂട്ടാനാണ് 2021ലെ അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനം ലക്ഷ്യമിടുന്നത്.