ആധാര്‍ ദുരുപയോഗം ; അന്താരാഷ്ട്ര മയക്കുമരുന്നു സംഘമെന്ന് കണ്ടെത്തല്‍

ന്യൂഡല്‍ഹി : ആധാര്‍ ദുരുപയോഗം ചെയ്തവരില്‍ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘമെന്ന് കണ്ടെത്തി.ആധാര്‍ പകര്‍പ്പ് പങ്കുവക്കരുതെന്ന യു.ഐ.ഡി.എ.ഐ.ബെംഗളൂരു ഓഫീസിന്റെ മുന്നറിയിപ്പ് ഏറെ വിവാദമായിരുന്നു.പിന്നീടാണ് ഈ വിവാദ മുന്നറിയിപ്പിന്റെ കാരണം പുറത്തുവരുന്നത്.

ബെംഗളൂരു വിമാനത്താവളത്തില്‍ കഴിഞ്ഞ മാസം കസ്റ്റംസ് പിടികൂടിയ മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.ആളുകള്‍ വിവിധ ആവശ്യങ്ങരള്‍ക്കായി നല്‍കുന്ന ആധാറിന്റെ പകര്‍പ്പുകള്‍ സംഘടിപ്പിച്ച് ഫോട്ടോഷോപ്പില്‍ മാറ്റങ്ങള്‍ വരുത്തി കള്ളക്കടത്തുസംഘങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്നാണ് കണ്ടെത്തിയത്.
ആന്ധ്രാസ്വദേശിയുടെ വിവരങ്ങളാണ് ബെംഗളൂരുവിലെ മയക്കുമരുന്നുകടത്തിന് ഇത്തരത്തില്‍ ദുരുപയോഗം ചെയ്തത്.

ഇതിനു പിന്നാലെ മെയ് 27 നാണ് ആധാര്‍കാര്‍ഡിന്റെ വിവരങ്ങള്‍ നല്‍കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് യു.ഐ.ഡി.എ.ഐ.ബെംഗളൂരു ഓഫീസ് മുന്നറിയിപ്പ് നല്‍കിയത്.ഏതെങ്കിലും സേവനങ്ങള്‍ക്കായി ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് നല്‍കുന്നതിന് പകരം ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാനായി ആധാര്‍ നമ്പറിന്റെ അവസാന നാലക്കം മാത്രമടങ്ങിയ മാസ്‌ക്ഡ് ആധാര്‍ നല്‍കിയാല്‍ മതിയെന്നായിരുന്നു യു.ഐ.ഡി.എ.ഐ.യുടെ നിര്‍ദ്ദേശം.കൂടാതെ യു.ഐ.ഡി.എ.ഐ.യുടെ ലൈസന്‍സില്ലാത്ത ഹോട്ടലുകളും മറ്റും ആധാര്‍പകര്‍പ്പുകള്‍ വാങ്ങുന്നത് നിയമപ്രകാരം കുറ്റമാണെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ തെറ്റിദ്ധരിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി ഐ.ടി.മന്ത്രാലയം ഈ മുന്നറിയിപ്പ് റദ്ദാക്കുകയും ആധാര്‍ വിവരങ്ങള്‍ പങ്കുവക്കുമ്പോള്‍ സാധാരണ മുന്നറിയിപ്പ് മതിയെന്നും അറിയിച്ചു.

Top