തുടര്‍ച്ചയായ മൂന്നാം തവണയും ഇന്റര്‍നാഷണല്‍ എഞ്ചിന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് കരസ്ഥമാക്കി ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ ഫെരാരി. ഫെരാരി 488 ജി.ടി.ബി, 488 സ്‌പൈഡര്‍, 488 പിസ്ത എന്നീ കാറുകളില്‍ ഉപയോഗിക്കുന്ന 3.9 ലിറ്റര്‍ ബൈ ടര്‍ബോ വി 8 എഞ്ചിനാണ് ഇത്തവണത്തെ അവാര്‍ഡ് സ്വന്തമാക്കിയത്.
ഇന്റര്‍നാഷണല്‍ എഞ്ചിന്‍ ഓഫ് ദ ഇയറിന്റെ ഇരുപതാമത്തെ വാര്‍ഷികം പ്രമാണിച്ച് ഏര്‍പ്പെടുത്തിയ കഴിഞ്ഞ 20 വര്‍ഷങ്ങളിലെ ഏറ്റവും മികച്ച എഞ്ചിനുള്ള ബെസ്റ്റ് ഓഫ് ദ ബെസ്റ്റ് അവാര്‍ഡും 3.9 ലിറ്റര്‍ ബൈ ടര്‍ബോ വി 8 സ്വന്തമാക്കി. ഇതുകൂടാതെ പെര്‍ഫോമന്‍സ് എഞ്ചിന്‍ ഓഫ് ദ ഇയര്‍, 34 ലിറ്റര്‍ കാറ്റഗറിയിലെ ഏറ്റവും മികച്ച എഞ്ചിന്‍ എന്നീ അവാര്‍ഡുകളും ഫൊരാരിക്കു തന്നെ.
ഫെരാരിയുടെ മറ്റൊരു താരമായ ഫെരാരി 812 സൂപ്പര്‍ ഫാസ്റ്റിലുപയോഗിക്കുന്ന 800 എച്ച്.പി. ശേഷിയുള്ള 6.5 ലിറ്റര്‍ വി 12 എഞ്ചിന് 4 ലിറ്ററില്‍ കൂടുതലുള്ള കാറ്റഗറിയിലെ ഏറ്റവും മികച്ച എഞ്ചിന്‍, ഏറ്റവും മികച്ച പുതിയ’ എഞ്ചിനുള്ള ബെസ്റ്റ് ന്യൂ എഞ്ചിന്‍ അവാര്‍ഡ് എന്നിവയും ലഭിച്ചു.
ഈ വര്‍ഷത്തെ അവാര്‍ഡുകളടക്കം മൊത്തം 27 ട്രോഫികളാണ് ഇന്റര്‍നാഷണല്‍ എന്‍ജിന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡില്‍ ഇതുവരെ ഫെരാരി സ്വന്തമാക്കിയിട്ടുള്ളത്.
62ല്‍ അധികം അവാര്‍ഡുകളുമായി ബിഎംഡബ്ല്യു ആണ് മൊത്തം റാങ്കിങ്ങില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇലക്ട്രിക് കാര്‍ രംഗത്തെ ടെസ്‌ലയും രണ്ട് അവാര്‍ഡുകള്‍ സ്വന്തമാക്കി. ബെസ്റ്റ് ഇലക്ട്രിക് പവര്‍ ട്രെയിന്‍, ഗ്രീന്‍ എഞ്ചിന്‍ എന്നീ അവാര്‍ഡുകളാണ് ടെസ്‌ലയുടെ ഫുള്‍ ഇലക്ട്രിക് പവര്‍ ട്രെയിന്‍ കരസ്ഥമാക്കിയത്.
2 ലിറ്റര്‍, 3 ലിറ്റര്‍ എന്നീ കാറ്റഗറികളില്‍ ഒന്നാമതെത്തി പോര്‍ഷെയും തങ്ങളുടെ മാറ്റ് തെളിയിച്ചു. ഓരോ കാറ്റഗറിയില്‍ വീതം ഒന്നാമതെത്തി ഫോക്‌സ്‌വാഗണ്‍, ബിഎംഡബ്ല്യു, ഔഡി, പോര്‍ഷെ എന്നിവരും ഈ വര്‍ഷത്തെ അവാര്‍ഡ് ചടങ്ങില്‍ തങ്ങളുടെ സാന്നിധ്യമറിയിച്ചു.