തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേള വെള്ളിയാഴ്ച ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ നടി ശാരദ മുഖ്യാതിഥിയാകും. തുര്‍ക്കി ചിത്രം പാസ്ഡ് ബൈ സെന്‍സറാണ് ഉദ്ഘാടന ചിത്രം.
ഐ.എഫ്.എഫ്.കെ. ഡെലിഗേറ്റ് പാസുകളുടെ വിതരണം ഡിസംബര്‍ 4ന് ആരംഭിക്കും. 53 ചിത്രങ്ങളാണ് ആദ്യം പ്രദര്‍ശിപ്പിക്കുക. സെല്‍ ഉദ്ഘാടനത്തിന് ശേഷവും അഞ്ച് മുതല്‍ രാവിലെ 10 മുതല്‍ രാത്രി 7 മണി വരെയും പാസ് വിതരണം ഉണ്ടാകും. ഇത്തവണ 10500 പാസ്സുകളാണ് വിതരണം ചെയ്യുക. രാവിലെ 11 മണി മുതല്‍ ടാഗോര്‍ തിയറ്ററില്‍ നിന്ന് പാസുകള്‍ ലഭ്യമാകും.
രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി എത്തി ഡെലിഗേറ്റ് പാസുകള്‍ കൈപ്പറ്റണമെന്ന് അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു. പാസ് വിതരണത്തിനായി വിപുലമായ സൗകര്യങ്ങളാണ് തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ ഒരുക്കിയിരിക്കുന്നത്. ക്യൂ നില്‍ക്കല്‍ ഒഴിവാക്കാനായി 10 കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഭിന്ന ശേഷി വിഭാഗത്തിനും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി.