രാജ്യാന്തര ചലച്ചിത്രമേള സ്വന്തം നിലയ്ക്ക് സംഘടിപ്പിക്കുമെന്ന് അക്കാദമി

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേള സ്വന്തം നിലയ്ക്ക് സംഘടിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി. സ്‌പോണ്‍സര്‍മാരെ കണ്ടെത്തുമെന്നും ഡെലിഗേറ്റ് ഫീസ് ഇരട്ടിയാക്കുമെന്നും അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു പറഞ്ഞു. ഡിസംബര്‍ 7 മുതല്‍ 13വരെ നടത്താനാണ് തീരുമാനം.

വിദേശ അതിഥികളുടെ എണ്ണം കുറയ്ക്കും. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെ ജൂറിയാക്കും.

Top