തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ശനിയാഴ്ച ആരംഭിക്കും. രാവിലെ 10 മുതല്‍ www.iffk.in എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താം. പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാര്‍ഥികള്‍ക്ക് 500 രൂപയുമാണ് ഫീസ്. മേളയുടെ മുഖ്യ വേദിയായ ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ച ഡെലിഗേറ്റ് സെല്‍ മുഖേന നേരിട്ടും രജിസ്ട്രേഷന്‍ നടത്താം. വിദ്യാര്‍ഥികള്‍ക്കും ഓഫ്ലൈന്‍ രജിസ്ട്രേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ചലച്ചിത്രമേളയുടെ സംഘാടക സമിതി രൂപവത്കരിച്ചു. മന്ത്രി സജി ചെറിയാന്‍ യോഗം ഉദ്ഘാടനം ചെയ്തു. മേളയിലെ തിരഞ്ഞെടുത്ത ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഏപ്രിലില്‍ കൊച്ചിയില്‍ പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള നടത്തുമെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം കോംപ്‌ളക്സിലെ ഒളിമ്പിയ ഹാളില്‍ നടന്ന യോഗത്തില്‍ വി.കെ.പ്രശാന്ത് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മന്ത്രി വി.ശിവന്‍കുട്ടി മുഖ്യാതിഥിയായിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് ആമുഖപ്രഭാഷണം നടത്തി.
26-ാമത് ചലച്ചിത്രമേളയുടെ മുഖ്യ ആകര്‍ഷണങ്ങളെക്കുറിച്ച് ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ വിശദീകരിച്ചു. സെക്രട്ടറി സി.അജോയ് സംഘാടക സമിതി പാനല്‍ അവതരിപ്പിച്ചു.
സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്.ഷാജി എന്നിവര്‍ പങ്കെടുത്തു.