അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രതിനിധി ഫീസ് 2,000 രൂപയാക്കി

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രതിനിധി ഫീസ് 2,000 രൂപയാക്കി വര്‍ധിപ്പിച്ചതായി മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു. ഡിസംബര്‍ ഏഴ് മുതല്‍ 13 വരെയാണ് മേള നടക്കുക. സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ഇത്തവണ ഉണ്ടാകില്ലെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തുണ്ടായ പ്രളയത്തേത്തുടര്‍ന്ന് ഇത്തവണത്തെ മേള മാറ്റി വയ്ക്കുന്നതിനെക്കുറിച്ച് ആദ്യം ആലോചിച്ചിരുന്നെങ്കിലും പിന്നീട് മേള നടത്താന്‍ നിശ്ചയിക്കുകയായിരുന്നു. ചെലവ് ചുരുക്കിയായിരിക്കും ഇത്തവണത്തെ മേള നടത്തുക.

Top