ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകളും പുനരാരംഭിക്കുന്നു. വാണിജ്യ വിമാനങ്ങള്‍ ഡിസംബര്‍ 15 മുതലാവും സര്‍വീസ് പുനരാരംഭിക്കുക. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കൊവിഡിനെ തുടര്‍ന്ന് വാണിജ്യ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത്.
നിയന്ത്രണമുള്ള 14 രാജ്യങ്ങള്‍ ഒഴികെ മറ്റെല്ലാ രാജ്യങ്ങളിലേക്കുമുള്ള സര്‍വീസുകളാണ് പുനരാരംഭിക്കുക. കഴിഞ്ഞ ഒരാഴ്ചയായി വിമാനക്കമ്പനികളുമായി ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. ഇതിനു പിന്നാലെയാണ് തീരുമാനം.
എയര്‍ ബബിള്‍ പ്രകാരമുള്ള സര്‍വീസുകളും പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങളും കരാര്‍ പ്രകാരമുള്ള സര്‍വീസുകളുമാണ് ഇപ്പോള്‍ നടക്കുന്നത്. വാണിജ്യ സര്‍വീസുകള്‍ പുനരാരംഭിക്കുമെങ്കിലും എയര്‍ ബബിള്‍ പ്രകാരമുള്ള സര്‍വീസുകള്‍ തുടരും. അതാത് രാജ്യങ്ങളിലെ കൊവിഡ് സാഹചര്യം കൂടി പരിഗണിച്ചാവും സര്‍വീസുകള്‍ നടത്തുക.