അന്താരാഷ്ട്ര ചാന്ദ്രദിനം; ശാസ്ത്രത്തിന്റെയും മനുഷ്യബുദ്ധിയുടേയും വിജയ പാദമുദ്ര

നുഷ്യന്‍ ആദ്യമായി ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതിന്റെ വാര്‍ഷികത്തിന്റെ ഓര്‍മ്മയ്ക്കായാണ് അന്താരാഷ്ട്ര ചാന്ദ്രദിനം ആചരിക്കുന്നത്. 2021-ല്‍, ഐക്യരാഷ്ട്രസഭ ‘ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗങ്ങളില്‍ അന്താരാഷ്ട്ര സഹകരണം’ എന്ന വിഷയത്തില്‍ ഒരു പ്രമേയം പാസാക്കി. ശാസ്ത്രത്തിന്റെയും മനുഷ്യബുദ്ധിയുടെയും വിജയം ആഘോഷിക്കാന്‍ ഈ ദിനം ലോകമെമ്പാടും അന്താരാഷ്ട്ര ചാന്ദ്രദിനമായി ആഘോഷിക്കണമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

1969 ജൂലൈ 20-ന് മിഷന്‍ കമാന്‍ഡറായിരുന്ന ആംസ്‌ട്രോങ്ങും ചാന്ദ്ര മൊഡ്യൂള്‍ പൈലറ്റായ ബസ് ആല്‍ഡ്രിനും ചേര്‍ന്ന് അപ്പോളോ ലൂണാര്‍ മോഡ്യൂള്‍ ഈഗിള്‍ ചന്ദ്രനില്‍ ഇറക്കി. അപ്പോളോ 11 ദൗത്യത്തിന്റെ ഭാഗമായി ഭൂമിയില്‍ നിന്നെത്തി ഉപഗ്രഹമായ ചന്ദ്രനില്‍ കാലുകുത്തിയ ആദ്യ മനുഷ്യനാണ് നീല്‍ ആംസ്‌ട്രോങ്. അദ്ദേഹം പ്രഖ്യാപിച്ചു, ‘ഒരു മനുഷ്യന് ഒരു ചെറിയ ചുവടുവെപ്പ്, മനുഷ്യരാശിക്ക് ഒരു കുതിച്ചുചാട്ടം’.ആ വാക്കുകള്‍ ഇന്നും ഏതൊരു ശാസ്ത്രപര്യവേഷകനും ആവേശമാണ്.

Top