ദോഹ: രാജ്യാന്തര എണ്ണവിലയില്‍ വന്‍ ഇടിവ്. 2017ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വില രേഖപ്പെടുത്തിയിരിക്കുന്നത്.
ബാരലിന് 50.50 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയിലിന്റെ നിരക്ക്. അടുത്ത വര്‍ഷം ആദ്യം മുതല്‍ ഉല്‍പാദനം നിയന്ത്രിച്ച് വിലയിടിവ് നിയന്ത്രിക്കുവാനാണ് ഒപെക് ശ്രമിക്കുന്നത്.
എണ്ണവില ഉയര്‍ന്നതോടെ യുഎസ് എണ്ണ ശേഖരവും വലിയ തോതില്‍ ഉയര്‍ത്തി. ആഗോള തലത്തില്‍ എണ്ണ ലഭ്യത വര്‍ധിച്ചതും, ആഗോള സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ കുറവുണ്ടാകുമെന്ന ആശങ്കകളും വിലയിടിവിന് കാരണമായിട്ടുണ്ട്.