ന്യൂഡല്‍ഹി: സന്തുഷ്ട രാഷ്ട്രമെന്ന പട്ടം വീണ്ടും ചാര്‍ത്തി ഫിന്‍ലന്‍ഡ്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഈ നേട്ടം രാജ്യം സ്വന്തമാക്കുന്നത്. ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ ലോക സന്തോഷ സൂചികയിലാണ് ഈ വിവരം ഉള്ളത്. അതേസമയം, ഇന്ത്യയുടെ സ്ഥാനം 144 ആയപ്പോള്‍ പാകിസ്ഥാനാകട്ടെ ആദ്യ മുപ്പതില്‍ ഇടം നേടി.
വ്യക്തി സ്വാതന്ത്ര്യം, ജിഡിപി, സാമൂഹിക ക്ഷേമം, അഴിമതി എന്നിവയുടെ അടിസ്ഥാനത്തിലാണ് കണക്കെടുപ്പ് നടന്നത്. 153 രാഷ്ട്രങ്ങളിലെ ജനങ്ങളെ പങ്കെടുപ്പിച്ചാണ് വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഡെന്മാര്‍ക്ക്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഐസ്‌ലന്‍ഡ്, നോര്‍വേ, നെതര്‍ലന്‍ഡ്, സ്വീഡന്‍, ന്യൂസിലന്‍ഡ്, ഓസ്ട്രിയ എന്നിവയാണ് സന്തോഷത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റു രാജ്യങ്ങള്‍. കാനഡയാണ് പതിനൊന്നാം സ്ഥാനത്ത്. 12, 13 എന്നീ സ്ഥാനങ്ങളില്‍ ഓസ്‌ട്രേലിയയും യുകെയും എത്തി. അമേരിക്കക്ക് 18ാം സ്ഥാനമാണ്.
സന്തോഷ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് പരസ്പര വിശ്വാസം കൂടുതലായിരിക്കുമെന്ന് റിപ്പോര്‍ട്ട് ജോണ്‍ ഹെല്ലിവെല്‍ അഭിപ്രായപ്പെട്ടു. ഫിന്‍ലന്‍ഡിലെ അതിശൈത്യവും നീണ്ടു നില്‍ക്കുന്ന ഇരുട്ടും മദ്യപാനവും ആത്മഹത്യ നിരക്കും ഉയരുന്നുണ്ടെങ്കിലും ജനങ്ങളുടെ ജീവിതനിലവാരവും സുരക്ഷയും പൊതുമേഖലയും ഉയര്‍ന്ന നിലയിലാണ് പോകുന്നത്.