ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് അമേരിക്കയില്‍ 10 വര്‍ഷം തടവ് ശിക്ഷയും വന്‍ തുക പിഴയും

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് അമേരിക്കയില്‍ 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക ചേഷ്ടകള്‍ കാണിച്ചെന്ന പരാതിയെ തുടര്‍ന്നാണ് ശിക്ഷാ നടപടി.

സച്ചിന്‍ അജി ഭാസ്‌കര്‍ എന്ന 23 കാരനാണ് അമേരിക്കയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നത്. ഇയാള്‍ക്കെതിരെ ഏറ്റവും കുറഞ്ഞ ശിക്ഷയായ 10 വര്‍ഷമോ കൂടിയ ശിക്ഷയായ ജീവപര്യന്തം തടവോ ആണ് നിലനില്‍ക്കുന്നത്. ഇതിന് പുറമെ 1,84,32,500 രൂപ പിഴയായി നല്‍കുകയും വേണം.

11 വയസ്സ് പ്രായമായ കുട്ടിക്കാണ് സച്ചിന്‍ ടെക്സ്റ്റ് മെസ്സേജ് അയക്കുകയും ഇ മെയില്‍ അയക്കുകയും ചെയ്തത്. ഈ സന്ദേശങ്ങളിലൂടെ കുട്ടിയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കാനാണ് യുവാവ് ശ്രമിച്ചത്. തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചത്. 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Top