വര്‍ഗ്ഗീയ സംഘര്‍ഷം; തെലങ്കാനയിലെ മൂന്ന് ജില്ലകളില്‍ ഇന്റര്‍നെറ്റിന് വിലക്ക്

ഹൈദരാബാദ്: തെലങ്കാനയിലെ മൂന്ന് ജില്ലകളില്‍ ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തി. അദിലാബാദ്, ആസിഫാബാദ്, മഞ്ചേരിയല്‍ എന്നീ ജില്ലകളിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഭയീന്‍സയില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്നാണ് ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തിയത്.

സൈലൻസർ ഊരിവച്ച് ഒരു സംഘം ബൈക്ക് റേസ് നടത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ബഹളമുണ്ടാക്കിയത് ചിലർ തടയുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെ സംഘർഷാവസ്ഥ സംജാതമായി. ഈ സംഘർഷമാണ് വലിയ മൂന്ന് ജില്ലകളെ ബാധിക്കുന്ന തരത്തിലുള്ള വർഗ്ഗീയ ലഹളയായി മാറിയത്. സംഘർഷത്തിനിടെ വഴിയിൽ പാർക്ക് ചെയ്ത പല വാഹനങ്ങളും കത്തിക്കുകയും വീടുകൾക്ക് നേരെ കല്ലേറുണ്ടാവുകയും ചെയ്തു.

സംഘര്‍ഷം രൂക്ഷമായതിന് പ്രദേശത്തെത്തിയ പൊലീസുദ്യോഗസ്ഥര്‍ക്ക് നേരെയും കല്ലേറുണ്ടായി. ഇതിലാണ് ജില്ലാ പൊലീസ് മേധാവിയടക്കമുള്ളവര്‍ക്ക് പരിക്കേറ്റത്. മൂന്ന് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ പരിക്കേറ്റ 11 പേരും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.

Top