ഇന്റര്‍നെറ്റ് കോളിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ച് സൗദി അറേബ്യ

റിയാദ്: ഇന്റര്‍നെറ്റ് കോള്‍ വിളിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ച് സൗദി അറേബ്യ.

ഇന്റര്‍നെറ്റ് സേവനങ്ങളിലും അഭിപ്രായ സ്വാതന്ത്ര്യത്തിലും സര്‍ക്കാര്‍ കൈകടത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് നീക്കം. വാട്‌സ്ആപ്പ്, സ്‌കൈപ്പ് തുടങ്ങിയവ ഉപയോഗിച്ച് ഓഡിയോ വീഡിയോ കോളുകള്‍ ചെയ്യാവുന്നതാണെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അഥവാ വോയിപ് സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത് കോള്‍ വിളിക്കുന്നതിനുള്ള ചെലവ് കുറയ്ക്കുമെന്ന് ഉത്തരവില്‍ പറയുന്നു.

പെട്രോളിയം ഉത്പ്പന്നങ്ങളുടെ കാലം കഴിഞ്ഞാല്‍ രാജ്യത്തെ നയിക്കാന്‍ പോകുന്നത് ഡിജിറ്റല്‍ സാങ്കേതിക വിദ്യയായിരിക്കും. ഇത് ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള വ്യവസായങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും കമ്യൂണിക്കേഷന്‍ ആന്‍ഡ് ഐ.ടി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

എന്നാല്‍ അടുത്തിടെ സ്നാപ്ചാറ്റില്‍ നിന്നും അല്‍ ജസീറയെ ഒഴിവാക്കാനുള്ള തീരുമാനം മാദ്ധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായി കാണരുതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Top