ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററെ മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ നിന്നും ഒഴിവാക്കും

വിന്‍ഡോസ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററെ ഒഴിവാക്കുന്നു. അടുത്ത വര്‍ഷം ജൂണ്‍ 22 മുതല്‍ പൂര്‍ണമായും എക്‌സ്‌പ്ലോറര്‍ വിന്‍ഡോസില്‍ നിന്നും ഒഴിവാക്കും. ഉപയോക്താക്കള്‍ക്ക് അപ്‌ഡേറ്റിലൂടെ ഇനിമുതല്‍ എഡ്ജ് ബ്രൌസറാണ് ലഭ്യമാക്കുന്നത്. കുറച്ച് നാളുകളായി എക്‌സ്‌പ്ലോറര്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ തീരെ കുറവാണ്. ഗൂഗിള്‍ ക്രോം, മോസില്ല അടക്കമുള്ള ബ്രൌസറുകള്‍ ആ സ്ഥാനം കയ്യേറി.

മൈക്രോസോഫ്റ്റ് കമ്പനി അവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആയ മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ കൂടെയാണ് 1995 ഓഗസ്റ്റില്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററെ ആദ്യം പുറത്തിറക്കിയത്. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒഴിവാക്കാനുള്ള നീക്കം. എക്‌സ്‌പ്ലോററിന് പകരമായി വിന്‍ഡോസ് എഡ്ജ് അവതരിപ്പിച്ചിട്ട് അധികം നാളുകള്‍ ആയിട്ടില്ല. മൈക്രോസോഫ്റ്റ് ഒരു വര്‍ഷം മുന്‍പ് തന്നെ എക്‌സ്‌പ്ലോറര്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് സൂചന നല്‍കിയിരുന്നു.

 

Top